യുപിയില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത!; മകളെ ബലാത്സംഗം ചെയ്തു, അച്ഛനെ പ്രതി വെടിവെച്ചു കൊന്നു

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നു
യുപിയില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത!; മകളെ ബലാത്സംഗം ചെയ്തു, അച്ഛനെ പ്രതി വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നു. സംഭവത്തില്‍ കൃത്യവിലോപം നടന്നെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ഊര്‍ജ്ജിത അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെണ്‍കുട്ടിയുടെ അച്ഛന് നേരെ തുടര്‍ച്ചയായി നിറയൊഴിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആഗസ്റ്റിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇതുവരെ  പിടികൂടിയിരുന്നില്ല. പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി തന്നെയാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിന് ഇരയായ രണ്ടു പെണ്‍കുട്ടികളെ തീ കൊളുത്തിയ വ്യത്യസ്ത സംഭവങ്ങള്‍ ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയിരുന്നു. യോഗി സര്‍ക്കാരിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയര്‍ന്നത്. പ്രതികള്‍ക്ക് നേരെ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിലും ഇരകളെ കേന്ദ്രീകരിച്ചുളള അക്രമസംഭവങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ബിജെപി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com