ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് നില മാറിമറിയുന്നു

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്
ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് നില മാറിമറിയുന്നു

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല നിയമസഭാ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

തുടക്കത്തില്‍ എഎപിയുടെ അമാനത്തുള്ള ഖാനാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, ബിജെപിയുടെ ബ്രഹാം സിങ് ലീഡ് തിരിച്ചുപിടിച്ചു. ഇപ്പോല്‍ ബിജെപിയാണ് നേരിയ ലീഡിന് മുന്നിട്ടുനില്‍ക്കുന്നത്.

ബിഎസ്പിയുടെ ധരം സിങ്, കോണ്‍ഗ്രസിന്റെ പര്‍വേശ് ഹാഷ്മി, ജെജെപിയുടെ എംഐ അന്‍സാരി എന്നിവരും ഓഖ്‌ലയില്‍ മല്‍സരിക്കുന്നുണ്ട്.  ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. എഎപി 52 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ട് നില്‍ക്കുകയാണ്. മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര പിന്നിലാണ്. ഗാന്ധിനഗറില്‍ ബിജെപിയുടെ അനില്‍ ബാജ്‌പേയിയും പിന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com