സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് ആരോപണം, ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി; സ്വയം തീകൊളുത്താന്‍ ശ്രമം

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തക്കസമയത്ത് പൊലീസുകാരും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇടപെട്ട് രക്ഷിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഡോക്ടറിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ഗാന്ധി ആശുപത്രിയിലാണ് സംഭവം. ഒരു യോഗത്തില്‍ വച്ച് സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഡോക്ടറിന് എതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എളുപ്പം കത്തുപിടിക്കുന്ന ചില രാസവസ്തുക്കളുമായാണ് ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ബോട്ടില്‍ തുറന്ന് രാസവസ്തുക്കള്‍ ഷര്‍ട്ടില്‍ തളിച്ച ശേഷം ഡോക്ടര്‍ സ്വയം തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു . ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അഗ്നിശമന സേന ഉദ്യോഗസ്ഥരും പൊലീസുകാരും ചേര്‍ന്ന് ഡോക്ടറെ ഇതില്‍ നിന്ന് തടയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ക്കെതിരെ കേസെടുക്കണമോ എന്നതിനെ സംബന്ധിച്ച്് ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com