ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് കട പൂട്ടുന്നതാണ് നല്ലത്; വിമര്‍ശനവുമായി പ്രണബ് മുഖര്‍ജിയുടെ മകള്‍

ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് കട പൂട്ടുന്നതാണ് നല്ലത്; വിമര്‍ശനവുമായി പ്രണബ് മുഖര്‍ജിയുടെ മകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം രൂക്ഷമാവുന്നു. ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദിക്കുന്നതിനെ കുറ്റപ്പെടുത്തി മഹിളാ കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തുവന്നു. ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് കട പൂട്ടുന്നതാണ് നല്ലതെന്ന് ശര്‍മിഷ്ഠ വിമര്‍ശിച്ചു.

ആംആദ്മിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം ചെയ്ത ട്വീറ്റിനു മറുപടിയുമായാണ് ശര്‍മിഷ്ഠ രംഗത്തുവന്നത്. ബിജെപി തോല്‍പ്പിക്കുന്ന പണി കോണ്‍ഗ്രസ് പ്രാദേശിക കക്ഷികള്‍ക്കു ഔട്ട് സോഴ്‌സ് ചെയ്തിരിക്കുകയാണോയെന്ന ശര്‍മിഷ്ഠ ചോദിച്ചു.

''ബിജെപിയെ തോല്‍പ്പിക്കുന്ന പണി കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്കു ഔട്ട് സോഴ്‌സ് ചെയ്തിരിക്കുകയാണോ? അങ്ങനെ അല്ലെങ്കില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ഇത്ര സന്തോഷിക്കുന്നത് എന്തിന്? കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ആശങ്കപ്പെടുകയല്ലേ വേണ്ടത്? ഇത് ഇങ്ങനെ ഔട്ട് സോഴ്‌സ് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ നമ്മള്‍ കട പൂട്ടുകയാണ് നല്ലത്' ശര്‍മിഷ്ഠ പ്രതികരിച്ചു. 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമാണ് ശര്‍മിഷ്ഠ മുഖര്‍ജി. ഇന്നലെ തെരഞ്ഞെുപ്പു ഫലം വന്നതിനു പിന്നാലെയും ശര്‍മിഷ്ഠ നേതൃത്വത്തെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com