നിര്‍ഭയ കേസ്: പ്രതി പവൻ ​ഗുപ്തയുടെ അഭിഭാഷകൻ പിൻമാറി, വധശിക്ഷ നീളും

വധശിക്ഷ വൈകുന്നതിനെതിരെ കോടതി വളപ്പിൽ പ്രതിഷേധം
നിര്‍ഭയ കേസ്: പ്രതി പവൻ ​ഗുപ്തയുടെ അഭിഭാഷകൻ പിൻമാറി, വധശിക്ഷ നീളും

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ കോടതി വളപ്പിൽ പ്രതിഷേധം. കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പട്യാല ഹൗസ് കോടതി വളപ്പിൽ നിർഭയയുടെ അമ്മയും വനിത അവകാശ പ്രവർത്തകയായ യോഗിത ഭയാനയും അടക്കമുള്ളവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.  ഇതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി.

പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്ന് അറിയിച്ചുകൊണ്ട് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷമായി താൻ ഇവിടെയുണ്ടെന്നും ഇരയുടെ അമ്മയാണെങ്കിൽ കൂടി തനിക്കും ചില അവകാശങ്ങളുണ്ടെന്ന് പറഞ്ഞ് കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നു നിർഭയയുടെ അമ്മ. മരണവാറന്റ് പുറപ്പെടുവിക്കാൻ അപേക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com