ഭര്‍ത്താവിന് അവിഹിത ബന്ധം, ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം (വീഡിയോ)

ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കി
ഭര്‍ത്താവിന് അവിഹിത ബന്ധം, ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം (വീഡിയോ)

ഭോപ്പാല്‍: ഭാര്യയെ എസ്‌ഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചതാണ് പ്രകോപനത്തിന് കാരണം. ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കി.

മധ്യപ്രദേശ് മനവാറിലെ ഗാന്‍ധ്വിനി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഈ സ്റ്റേഷന്റെ ചുമതലയുളള നരേന്ദ്ര സൂര്യവാന്‍ഷി ഭാര്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം എതിര്‍ത്താണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴുത്തിന് പിടിച്ചും കടന്നുപിടിച്ചും മുടിപിടിച്ചു വലിച്ചുമായിരുന്നു മര്‍ദനം. അതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ നരേന്ദ്ര സൂര്യവാന്‍ഷിയെ തടയാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചെരുപ്പ് ഊരി തല്ലാനുളള ഭര്‍ത്താവിന്റെ ശ്രമവും പൊലീസുകാര്‍ ചേര്‍ന്നാണ് തടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com