മീൻ പിടിക്കാൻ വലയിട്ടു, കുരുങ്ങിയത് മുതല ; ഒരാൾ ജയിലിലായി, കൂട്ടാളിയെ തേടി വനപാലകർ

രഹസ്യവിവരത്തെത്തുടർന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് പഴനിസ്വാമിയെ പിടികൂടിയത്
മീൻ പിടിക്കാൻ വലയിട്ടു, കുരുങ്ങിയത് മുതല ; ഒരാൾ ജയിലിലായി, കൂട്ടാളിയെ തേടി വനപാലകർ

ചെന്നൈ: മീൻ പിടിക്കാൻ പോയപ്പോൾ വലയിൽ കുരുങ്ങിയത്‌ മുതല. വലയിലായ മുതലയെ കറിവെച്ച് കഴിക്കാനുള്ള ശ്രമത്തിനിടെ ഒരാൾ അറസ്റ്റിലായി. ശിരുമുഖ പെരിയൂർസ്വദേശി രാജനെന്ന പഴനിസ്വാമിയാണ്‌ (50) അറസ്റ്റിലായത്. ശിരുമുഖ ഫോറസ്റ്റ് റേഞ്ചിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

രഹസ്യവിവരത്തെത്തുടർന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് പഴനിസ്വാമിയെ പിടികൂടിയത്. മുതലയെ തോലുരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ അറസ്റ്റിലായത്. വനപാലകർ എത്തിയതോടെ കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പെരിയൂരിലെ മാരിയപ്പനാണ്‌ (60) ഓടിരക്ഷപ്പെട്ടത്‌.

ഭവാനിസാഗർ അണയുടെ പിൻഭാഗത്തുള്ള തട്ടപ്പള്ളം ഭാഗത്ത് അനധികൃതമായി വലയിട്ട് മീൻപിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മൂന്ന് കിലോഗ്രാമുള്ള മുതലക്കുഞ്ഞ് വലയിൽ കുടുങ്ങിയത്. ഉടൻതന്നെ മുതലയെ ചാക്കിൽക്കെട്ടി ശിരുമുഖ ഫോറസ്റ്റ് ഓഫീസിന് നൂറുമീറ്റർ അകലെയുള്ള പെരിയൂരിലെത്തിച്ച് കൊന്നശേഷം കറിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും.

ഇതിനിടെ സംശയം തോന്നിയ അയൽക്കാരാരോ നൽകിയ വിവരമനുസരിച്ച്‌ ഫോറസ്റ്റർ സത്യരാജിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പഴനിസ്വാമിയെ ഓടിച്ചിട്ട്‌ പിടികൂടിയത്. ഇയാളെ റിമാൻഡ്‌ ചെയ്തു. ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാരിയപ്പനെ അന്വേഷിച്ചുവരുന്നതായി ഉദ്യോ​ഗസ്ഥർ  അറിയിച്ചു. ഭവാനിസാഗർ അണയിൽ മീൻ പിടിക്കാനുള്ള അനുവാദം കരാർ നൽകിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com