കര്‍ണാടകയില്‍ ഇന്ന് ബന്ദ്; കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളെ ബാധിച്ചേക്കില്ല

ഇന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പതിവുപോലെ ക്രമീകരിച്ചിട്ടുണ്ടെന്ന് കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചു
കര്‍ണാടകയില്‍ ഇന്ന് ബന്ദ്; കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളെ ബാധിച്ചേക്കില്ല

ബാംഗളൂര്‍; സ്വകാര്യ മേഖല ജോലികളില്‍ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം ആവശ്യപ്പെട്ട് ഇന്ന് കര്‍ണാടകയില്‍ ബന്ദ്. കന്നഡ അനുകൂല സംഘടനകള്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിക്കില്ലെന്നാണ് സൂചന. 

സരോജിനി മഹിഷി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാന്നാണ് സമരാനുകൂലികളുടെ ആവശ്യം. കര്‍ണാടകയില്‍ പൊതുമേഖലയില്‍ ജോലി നല്‍കുന്നതിന് തദ്ദേശീയര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്വകാര്യ മേഖല സാങ്കേതിക ഇതര വിഭാഗങ്ങളില്‍ കന്നഡികര്‍ക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. 

ഇന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പതിവുപോലെ ക്രമീകരിച്ചിട്ടുണ്ടെന്ന് കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം, ബന്ദിന്റെ സാഹചര്യത്തില്‍ പ്രീ യൂണിവേഴ്‌സിറ്റി 1 പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേസമയം നിരവധി ഓട്ടോ  കാബ് െ്രെഡവര്‍മാര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com