ജയത്തിന് പിന്നാലെ ആളുകള്‍ കൂട്ടമായി ആപ്പിലേക്ക്, 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം പേര്‍ ചേര്‍ന്നു; അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി
ജയത്തിന് പിന്നാലെ ആളുകള്‍ കൂട്ടമായി ആപ്പിലേക്ക്, 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം പേര്‍ ചേര്‍ന്നു; അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ആംആദ്മി പാര്‍ട്ടി. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് കാണിച്ച് ആംആദ്മി പാര്‍ട്ടി മൊബൈല്‍ നമ്പര്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ കുറഞ്ഞ സമയത്തിനകം 11 ലക്ഷത്തോളം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ അവകാശവാദം.

ഡല്‍ഹി തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ 24 മണിക്കൂറിനകം പത്തുലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് ട്വിറ്ററിലൂടെയാണ് ആംആദ്മി പാര്‍ട്ടി അവകാശവാദം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം 11 ലക്ഷത്തോളമായെന്ന് കാണിച്ച് മറ്റൊരു ട്വീറ്റും ആംആദ്മി പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്.  

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി കേവലം എട്ടുസീറ്റുകളില്‍ ചുരുങ്ങി. കോണ്‍ഗ്രസ് കഴിഞ്ഞതവണത്തെ പോലെ ഇത്തവണെയും സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. ഞായറാഴ്ചയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേല്‍ക്കുന്നത്. അരവിന്ദ് കെജരിവാളിന് ഒപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com