മെട്രോ ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാവയവം കാണിച്ചു; യുവാവിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു യുവതി

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി
മെട്രോ ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാവയവം കാണിച്ചു; യുവാവിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു യുവതി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രയിനില്‍ യുവതിയ്ക്ക് നേരെ യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവം. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.  സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.  തനിക്കെതിരെ നിന്ന യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏറെ നേരം അയാള്‍ തന്നെ തുറിച്ച് നോക്കിയ ശേഷം കൈയിലെ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു.  ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്‌റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ(155370) സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ(155655) ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവം നടന്ന ഉടനെ തനിക്ക് പരാതി നല്‍കാന്‍ ആയില്ലെന്നും പിന്നീട് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com