ഷഹീന്‍ബാഗ് മോഡല്‍ സമരം; ചെന്നൈയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം വ്യാപിക്കുന്നു

പൗരത്വനിയമത്തിനെതിരെ വണ്ണാര്‍ പേട്ടില്‍ നടക്കുന്ന ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്
ഷഹീന്‍ബാഗ് മോഡല്‍ സമരം; ചെന്നൈയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം വ്യാപിക്കുന്നു

ചെന്നൈ: പൗരത്വനിയമത്തിനെതിരെ വണ്ണാര്‍ പേട്ടില്‍ നടക്കുന്ന ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പൊലീസ് അതിക്രമത്തിന് പിന്നാലെ സമരം തമിഴ്‌നാട്ടിലെ പലയിടത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍്ട്ടുകള്‍.

വണ്ണാര്‍പേട്ടില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചത് വെളളിയാഴ്ച ഉച്ചയോടെയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ആരംഭിച്ചപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

രാത്രി ഒന്‍പതരയോടെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമണത്തിന് പിന്നാലെ സമരം ചെന്നൈയിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. മധുരയിലും കോയമ്പത്തൂരിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ആരംഭിച്ചുകഴിഞ്ഞു. മറ്റിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com