കാട്ടില്‍പ്പോയി കളിച്ചു തിരിച്ചുവന്നത് അവശരായി; മന്ത്രവാദിയുടെ ചികിത്സ; രണ്ടു കുട്ടികള്‍ മരിച്ചു

ആഭിചാര പ്രയോഗത്തിന് വിധേയരാക്കിയ അസുഖ ബാധിതരായ കുട്ടികള്‍ മരിച്ചു
കാട്ടില്‍പ്പോയി കളിച്ചു തിരിച്ചുവന്നത് അവശരായി; മന്ത്രവാദിയുടെ ചികിത്സ; രണ്ടു കുട്ടികള്‍ മരിച്ചു

മാള്‍ഡ:  ആഭിചാര പ്രയോഗത്തിന് വിധേയരാക്കിയ അസുഖ ബാധിതരായ കുട്ടികള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ കടമന്തലി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അവശനിലയിലായ രണ്ടുകുട്ടികള്‍ ചികിത്സയിലാണ്.

അഞ്ചും ഏഴും വയസ്സുള്ള ആണ്‍കുട്ടികളാണ് മരിച്ചത്. ഗ്രാമത്തിന് സമീപമുള്ള കാട്ടില്‍ കുട്ടികള്‍ കളിക്കാന്‍ പോയിരുന്നുവെന്നും തിരിച്ചെത്തിയത് അവശനിലായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതിന് ശേഷം ഇവരുടെ ശരീരത്തില്‍ ആഭിചാര പ്രയോഗം നടത്തിനോക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അബോധവസ്ഥയിലായ ഇവരെയും മൂന്നും ആറും വയസ്സുള്ള സഹോദരിമാരേയും മാല്‍ഡയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ കാട്ടില്‍ നിന്നും വിഷപ്പഴങ്ങള്‍ കഴിച്ചിട്ടുണ്ടാകണം എന്നാണ് പൊലീസിന്റെ നിഗമനം.

അന്ധവിശ്വാസം കാരണമാണ് കുട്ടികള്‍ക്ക് അപകടം സംഭവിച്ചതെന്ന് സ്ഥലം എംഎല്‍എ ദീപാലി ബിശ്വാസ് പറഞ്ഞു. മന്ത്രവാദം നടത്തിയ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടികളെ രക്ഷിക്കാമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com