പറന്നുയരാന്‍ തയ്യാറായി വിമാനം, റണ്‍വേയില്‍ ജീപ്പും ഒരാളും; പൈലറ്റിന്റെ പ്രവർത്തി ഒഴിവാക്കിയത് വലിയ ദുരന്തം

എയര്‍ബസ് എ-321 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്
പറന്നുയരാന്‍ തയ്യാറായി വിമാനം, റണ്‍വേയില്‍ ജീപ്പും ഒരാളും; പൈലറ്റിന്റെ പ്രവർത്തി ഒഴിവാക്കിയത് വലിയ ദുരന്തം

പുണെ:  വിമാനം ടേക്കോഫിനെത്തിയപ്പോൾ റണ്‍വേയില്‍ ജീപ്പും ഒരാളും നില്‍ക്കുന്നത് കണ്ട പൈലറ്റിന്റെ അവസരോചിത ഇടപെടൽ ഒഴുവാക്കിയത് വലിയ അപകടം. മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍ വരുകയായിരുന്ന വിമാനം നിശ്ചിത സമയത്തിനു മുൻപു ആകാശത്തിലേക്ക് പറത്തിയാണ് പൈലറ്റ് വൻ ദുരന്തം ഒഴിവാക്കിയത്. എയര്‍ബസ് എ-321 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  

പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.  വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വഴിയിൽ ഒരു ജീപ്പും ഒരാളും നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. കൂട്ടിമുട്ടൽ ഒഴിവാക്കാൻ വിമാനം ഉടൻ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തിലാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്. അപകടം ഒഴിവാക്കാന്‍ നടത്തിയ ശ്രമത്തിനിടെ വിമാനത്തിന്റെ വാല്‍ ഭാഗത്തിന്  ചെറിയ കേടുപാടു സംഭവിച്ചെങ്കിലും സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

വിനാത്തിൽ ഗുരുതര കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഇതിന്റെ ഭാ​ഗമായി വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്നും അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com