ബിഹാറില്‍ കനയ്യക്ക് നേരെ വീണ്ടും ആക്രമണം; കല്ലേറ്

ബിഹാറില്‍ ജന്‍ഗണ്‍മന്‍ യാത്ര നടത്തുന്ന സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം
ബിഹാറില്‍ കനയ്യക്ക് നേരെ വീണ്ടും ആക്രമണം; കല്ലേറ്

പട്‌ന: ബിഹാറില്‍ ജന്‍ഗണ്‍മന്‍ യാത്ര നടത്തുന്ന സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം. അര ജില്ലയില്‍ വെച്ചാണ് കനയ്യക്കും സംഘത്തിനും നേരെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അക്രമം നടന്നത്. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. തലനാരിഴയ്ക്കാണ് കനയ്യ രക്ഷപ്പെട്ടത്.

പതിനഞ്ച് ദിവസം പിന്നിടുന്ന യാത്രക്കിടെ ഇത് എട്ടാമത്തെ തവണയാണ് കനയ്യക്ക് നേരെ ആക്രമണം നടക്കുന്നത്. നേരത്തെ, സുപോല്‍, ജാമുവൈ,കതിഹാര്‍ എന്നിവിടങ്ങളിലാണ് കനയ്യക്ക് നേരെ അക്രമം നടന്നത്.

ബക്‌സറിലെ പൊതുയോഗത്തിന് ശേഷം അരയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. അക്രമത്തിന് ശേഷം യാത്ര തുടര്‍ന്ന കനയ്യ, 45 മിനിറ്റിനുള്ളില്‍ പൊതുയോഗത്തിലെത്തി സംസാരിച്ചു.

പൗരത്വ നിയമത്തിന് എതിരെയാണ് കനയ്യ ബിഹാര്‍ സംസ്ഥാനം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യാത്ര നടത്തുന്നത്. രക്തസാക്ഷി ദിനത്തിലാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. ഫെബ്രുവരി 29നാണ് യാത്ര അവസാനിക്കുന്നത്.

'നിങ്ങള്‍ക്ക് നേരെ കടന്നാക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കും, പക്ഷേ വെറുപ്പിനേക്കാള്‍ ഏറെ മുകളിലാണ് സ്‌നേഹം'- പൊതുസമ്മേളനത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് കനയ്യ പറഞ്ഞു. 'ഇത് ഗോഡ്‌സെയുടെ അനുയായികളും ഗാന്ധിയുടെ അനുയായികളും തമ്മിലുള്ള പോരാട്ടമാണ്. യാത്ര നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല' അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com