മെട്രോ യാത്രയ്ക്കിടെ യുവതിയെ ജനനേന്ദ്രിയം കാണിച്ചു, സിവില്‍ എന്‍ജിനിയറായ 28കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ബുധനാഴ്ച യുവതി മെട്രോ ട്രയിനില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയത്
മെട്രോ യാത്രയ്ക്കിടെ യുവതിയെ ജനനേന്ദ്രിയം കാണിച്ചു, സിവില്‍ എന്‍ജിനിയറായ 28കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രയിനില്‍ യുവതിയെ ജനനേന്ദ്രിയം കാണിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്വകാര്യ കമ്പനിയിലെ സിവില്‍ എന്‍ജിനിയറായ 28കാരന്‍ അഭിലാഷാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുരുഗ്രാമില്‍വച്ചാണ് പ്രതി അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ വഴി കോണ്‍ടാക്റ്റ് ലെസ് സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്താണ് യുവാവിനെ പിടികൂടിയത്. സംഭവം ഉണ്ടായതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടണമെന്നും മെട്രോ അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച യുവതി മെട്രോ ട്രയിനില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.  സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിക്കുകയായിരുന്നു

തനിക്കെതിരെ നിന്ന യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏറെ നേരം അയാള്‍ തന്നെ തുറിച്ച് നോക്കിയ ശേഷം കൈയിലെ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു.  ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയുമായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ(155370) സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ(155655) ബന്ധപ്പെടണമെന്നും അവര്‍ വ്യ്ക്തമാക്കി. എന്നാല്‍ സംഭവം നടന്ന ഉടനെ തനിക്ക് പരാതി നല്‍കാന്‍ ആയില്ലെന്നും പിന്നീട് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com