ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു; ജാമിയയില്‍ ഡല്‍ഹി പൊലീസിന്റെ കള്ളം പൊളിയുന്നു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

തല്ലിച്ചതയ്ക്കുന്നതിനിടെ ലൈബ്രറിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു; ജാമിയയില്‍ ഡല്‍ഹി പൊലീസിന്റെ കള്ളം പൊളിയുന്നു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ലൈബ്രറിക്കുള്ളില്‍ വിദ്യാര്‍ഥികളെ ക്രൂരമായി പൊലീസ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡിസംബര്‍ 15നായിരുന്നു ആക്രമണം

രണ്ട് മാസത്തിന് ശേഷമാണ് അതിക്രമത്തിന്റെ വീഡിയോ പുറത്തുവരുന്നത്. ഡല്‍ഹി പോലീസ് ലൈബ്രറിക്കകത്ത് കയറി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയാണ്. തല്ലിച്ചതയ്ക്കുന്നതിനിടെ ലൈബ്രറിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജാമിയ മിലിയയിലെ കോര്‍ഡിനേഷന്‍ കമ്മറ്റിയും സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും കൂട്ടായ്മയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നടത്തിയ ന്യായീകരണങ്ങള്‍ കള്ളമാണ് തെളിയുന്നതാണ്. ഈ ദൃശ്യങ്ങള്‍ പൊലീസിനെ വലിയ പ്രതിരോധത്തിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com