ഞാന്‍ രാജി വയ്ക്കണോ? മന്‍മോഹന്‍ സിങ് ചോദിച്ചു; രാഹുലിന്റെ വിമര്‍ശനം മന്‍മോഹനെ ഉലച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

ഞാന്‍ രാജി വയ്ക്കണോ? മന്‍മോഹന്‍ സിങ് ചോദിച്ചു; രാഹുലിന്റെ വിമര്‍ശനം മന്‍മോഹനെ ഉലച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍
രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും /ഫയല്‍
രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും /ഫയല്‍

ന്യൂഡല്‍ഹി: രണ്ടാം യുപിഎ ഭരണത്തിന്റെ അവസാനകാലത്ത് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ മനംനൊന്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് രാജിവയ്ക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അയോഗ്യത ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞതിനു പിന്നാലെ മന്‍മോഹന്‍ രാജിവയ്ക്കാ ഒരുങ്ങിയെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ആയിരുന്നു മൊണ്ടേക് സിങ് അലുവാലിയയാണ് വെളിപ്പെടുത്തിയത്. 

അസംബന്ധമെന്നായിരുന്നു രാഹുല്‍ ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ വിശേഷിപ്പിച്ചത്. ഇത് കീറിയെറിയേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരുന്നു. സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവം മന്‍മോഹനെ ഉലച്ചുകളഞ്ഞെന്നാണ് മൊണ്ടേക് സിങ്ങിന്റെ പുതിയ പുസ്തകം പറയുന്നത്. 'ബാക്ക്‌സ്‌റ്റേജ്: ദ് സ്‌റ്റോറി ബിഹൈന്‍ഡ് ഇന്ത്യാസ് ഹൈ ഗ്രോത്ത് ഇയേഴ്‌സ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. 

''ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിലായിരുന്നു മന്‍മോഹന്‍ സിങ്. ഒപ്പമുണ്ടായിരുന്ന അലുവാലിയയ്ക്ക് സഹോദരന്‍ എഴുതി അയച്ച വിവാദ ലേഖനത്തില്‍ മന്‍മോഹനെതിരെയുള്ള വിമര്‍ശനങ്ങള്‍ വായിച്ച ശേഷം  അദ്ദേഹം ചോദിച്ചു: ഞാന്‍ രാജി വയ്ക്കണോ? എന്നാല്‍ രാജി വയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് അലുവാലിയ പറഞ്ഞു. 

സംഭവത്തില്‍ മന്‍മോഹന് വലിയ വിഷമം ഉണ്ടായതായും അലുവാലിയ പറയുന്നു. അതേസമയം യുഎസ്സില്‍ നിന്ന് മടങ്ങുന്നതിനിടെ ഈ വിഷയത്തില്‍ രാജിവെക്കില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും അലുവാലിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com