മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാ തൊഴിലാളി; ആശംസയുമായി മോദി 

മകളുടെ വിവാഹത്തില്‍ തന്നെ ക്ഷണിച്ചതിന് അതിയായ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി
മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാ തൊഴിലാളി; ആശംസയുമായി മോദി 

വാരണാസി: മകളുടെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് കത്തയച്ച റിക്ഷാ തൊഴിലാളിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ദോംരി ഗ്രാമത്തിലെ മംഗള്‍ കെവാത്ത് എന്നയാളാണ് മകളുടെ വിവാഹാത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. നരേന്ദ്രമോദിയുടെ ഡല്‍ഹിയിലും വാരണാസിയിലുമുള്ള ഓഫിസുകളിലേക്കാണ് ഇയാള്‍ ക്ഷണക്കത്ത് അയച്ചത്. ഇതിന് മറുപടിയായി വിവാഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോദി മറുപടി അയച്ചു. 

സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് കെവാത്ത് മോദിയെ വിവാഹത്തിന് ക്ഷണിച്ചത്. ഫെബ്രുവരി 12ന് ആയിരുന്നു കെവാത്തിന്റെ മകള്‍ സാക്ഷിയും ഹന്‍സാലും തമ്മിലുള്ള വിവാഹം. ബിജെപിയുടെ പ്രാഥമിക അംഗത്വമുള്ള കെവാത്ത് സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 

മകളുടെ വിവാഹത്തില്‍ തന്നെ ക്ഷണിച്ചതിന് അതിയായ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി.  വിശ്വാസത്തിലും സൗഹൃദത്തിലും എന്നും ഒന്നിച്ച് ജീവിക്കാന്‍ സാധിക്കട്ടേ എന്ന് പറഞ്ഞ് പുതിയ ജീവിതത്തിന് സാക്ഷിക്കും ഹന്‍സാലിനും ഹൃദയംനിറഞ്ഞ ആശംസകള്‍ നേരുകയായിരുന്നു അദ്ദേഹം. വിവാഹദിവസമാണ് പ്രധാനമന്ത്രിയുടെ മറുപടി കൊവാത്തിനും കുടുംബത്തിനും ലഭിച്ചത്. കത്ത് അപ്രതീക്ഷിതമായിരുന്നുവെന്നും വളരെ സന്തോഷമുണ്ടെന്നും കെവാത്ത് പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com