ഒറ്റസംഖ്യാ ദിവസം സെക്‌സ് ചെയ്താല്‍ ജനിക്കുക പെണ്‍കുട്ടി; വിവാദ പരാമര്‍ശത്തില്‍ മാപ്പുമായി ആധ്യാത്മിക പ്രഭാഷകന്‍  

അന്ധവിശ്വാസങ്ങള്‍ക്കും മറ്റ് സാമൂഹിത തിന്മകള്‍ക്കും എതിരെ പോരാടാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും ഇന്ദുരികര്‍ പറഞ്ഞു
ഒറ്റസംഖ്യാ ദിവസം സെക്‌സ് ചെയ്താല്‍ ജനിക്കുക പെണ്‍കുട്ടി; വിവാദ പരാമര്‍ശത്തില്‍ മാപ്പുമായി ആധ്യാത്മിക പ്രഭാഷകന്‍  

പുണെ: വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മറാത്തി ആധ്യാത്മിക നേതാവ് ഇന്ദുരികര്‍ മഹാരാജ്. ഇരട്ടസംഖ്യാ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പുത്രസൗഭാഗ്യം ഉണ്ടാകുമെന്ന തന്റെ പ്രസ്താവനയ്ക്കാണ് ഇന്ദുരികറിന്റെ ക്ഷമാപണം. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നുപറഞ്ഞായിരുന്നു ഇന്ദുരികര്‍ തെറ്റ് ഏറ്റുപറഞ്ഞത്. 

കഴിഞ്ഞ 26 വര്‍ഷമായി ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തുന്ന താന്‍ അന്ധവിശ്വാസങ്ങള്‍ക്കും മറ്റ് സാമൂഹിത തിന്മകള്‍ക്കും എതിരെ പോരാടാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇപ്പോഴത്തെ തന്റെ പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ഇന്ദുരികര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ദുരികര്‍ മാപ്പ് ചോദിച്ച് എത്തിയത്. 

ഒറ്റസംഖ്യാ ദിവസങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്നും. നല്ല സമയത്തല്ല ലൈംഗിക ബന്ധമെങ്കില്‍ ജനിക്കുന്ന കുട്ടി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. സമയം തെറ്റിയുള്ള ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ ബൗദ്ധിക നിലവാരം കുറവായിരിക്കുമെന്നും ഇന്ദുരികര്‍ പറഞ്ഞിരുന്നു. 

പുണെയിലെ അഹമ്മദ് നഗറില്‍ ഇന്ദുരികള്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇദ്ദേഹത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുജനങ്ങള്‍ക്കിടയില്‍ അബദ്ധം വിളമ്പുന്ന ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com