ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം, കൈവിട്ട് ട്രെയിനിന്റെ അടിയിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച് പീയുഷ് ഗോയല്‍

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വിഡിയോയിലുള്ളത്
ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം, കൈവിട്ട് ട്രെയിനിന്റെ അടിയിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച് പീയുഷ് ഗോയല്‍

ടിക് ടോക്ക് സ്റ്റാറാകാന്‍ യുവാക്കള്‍ എന്ത് റിസ്‌ക് എടുക്കാനും തയാറാകും. ഇത് പലപ്പോഴും ജീവന്‍ നഷ്ടപ്പെടാന്‍ വരെ ഇത് കാരണമാകും. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു ടിക് ടോക് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വിഡിയോയിലുള്ളത്. അവസാനം കൈവിട്ട് ട്രെയിനിന് അടിയിലേക്ക് ഇയാള്‍ വീണുപോകുന്നുണ്ടെങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. നെഞ്ചിടിപ്പേറ്റുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ട്രെയിനിന്റെ ഡോറിനടുത്തായി തൂങ്ങിക്കിടക്കുകയാണ് യുവാവ്. അതിനിടയില്‍ നിലത്ത് കാലുമുട്ടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒറ്റക്കാലില്‍ നിന്നായിരുന്നു അഭ്യാസം. അതിനിടെ കാല്‍ തെന്നിയതോടെ ഇയാള്‍ നിലത്തേക്ക് തെറിച്ചുവീണു. ട്രെയിനിന് അടിയിലേക്കാണ് ഇയാള്‍ പോയത്. ട്രെയിന്‍ ഇടിച്ചില്ല. ട്രാക്കിന്റെ സൈഡിലായി ഇരിക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ട്രെയിനിലെ യാത്ര്കകാരനാണ് വിഡിയോ പകര്‍ത്തിയത്. ഇയാള്‍ വീഴുന്നതുകണ്ട് ഞെട്ടുന്ന സഹയാത്രികരേയും വിഡിയോയില്‍ കാണാം. 

രൂക്ഷവിമര്‍ശനങ്ങളോടെയാണ് പീയുഷ് ഗോയല്‍ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നത് ധീരതയൊന്നുമല്ല. അത് വിഢിയുടെ ലക്ഷണമാണ്' എന്നാണ് പീയുഷ് ഗോയല്‍ കുറിച്ചത്. ജീവിതം അപകടപ്പെടുത്തരുതെന്നുള്ള നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. മന്ത്രി പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com