കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല; യുവാവില്‍ നിന്ന് പിഴ ഈടാക്കി പൊലീസ്

കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കി പൊലീസ്
കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല; യുവാവില്‍ നിന്ന് പിഴ ഈടാക്കി പൊലീസ്

ഹാമിര്‍പുര്‍: കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കി പൊലീസ്. ഉത്തര്‍പ്രദേശ് പൊലീസാണ് പിഴ ചുമത്തിയത്. ഹാമിര്‍പൂരിലെ മാന്നയിലാണ് സംഭവം

പ്രശാന്ത് തിവാരിയില്‍ നിന്നാണ് പൊലീസ് പിഴ ചുമത്തിയത്. മൊബൈല്‍ വഴി ഇ-ചലാന്‍ ലഭിച്ചതോടെയാണ് പിഴയുടെ കാര്യം ദിവാരി അറിയുന്നത്. 2019 നവംബര്‍ 30ന്  മഹീന്ദ്ര ബൊലേറോ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 500 രൂപ പിഴയടയ്ക്കണമെന്ന ആര്‍ഡിഒയുടെ സന്ദേശം.

പിയൂഷ് വര്‍ഷനേയ് എന്ന കാണ്‍പുര്‍ സ്വദേശിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം താന്‍ കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടെന്നും പിന്നീട് പിഴ അടയ്‌ക്കേണ്ടിവന്നിട്ടില്ലെന്നും പീയൂഷ് പറയുന്നു.

ഓഗസ്റ്റ് 27ന് ലഭിച്ച സന്ദേശത്തില്‍ കാറ് ഓടിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ 500 രൂപ പിഴ അയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതില്‍ പ്രതിഷേധ സൂചകമായി പീയൂഷ് പിന്നീട് കാറോടിക്കുമ്പോള്‍ സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com