പൗരത്വ നിയമം ബാധിക്കുന്ന ഏതെങ്കിലും ഒരാളെ കാണിച്ചുതരാമോ?; പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ബിജെപി

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെ എങ്ങനെയാണ് നിയമം ഇന്ത്യക്കാരെ ബാധിക്കുന്നത് എന്ന് വ്യക്താക്കാന്‍ വെല്ലുവിളിച്ച് കര്‍ണാടക ബിജെപി.
പൗരത്വ നിയമം ബാധിക്കുന്ന ഏതെങ്കിലും ഒരാളെ കാണിച്ചുതരാമോ?; പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ബിജെപി

ബെംഗളൂരു: പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെ എങ്ങനെയാണ് നിയമം ഇന്ത്യക്കാരെ ബാധിക്കുന്നത് എന്ന് വ്യക്താക്കാന്‍ വെല്ലുവിളിച്ച് കര്‍ണാടക ബിജെപി. നിയമം പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ഒരാളെ കാണിച്ചുതരാന്‍ പറ്റുമോ എന്നാണ് ട്വിറ്ററിലൂടെയുള്ള വെല്ലുവിളി.

'പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ, മനുഷ്യത്വപരമായ നിയമം പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ വ്യക്തമാക്കൂ. എങ്ങനെയാണ് അവരെ ബാധിക്കുന്നത് എന്നുകൂടി വ്യക്തമാക്കണം. നിയമം പ്രതികൂലമായി ബാധിക്കുന്ന ഒരാളെപ്പോലും നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ സാധിക്കില്ല, ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്'- ബിജെപി ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ നിയഭേദഗതി പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി നടത്തിവരുന്ന ക്യാമ്പയിനുകളുടെ ഭാഗമായാണ്  കര്‍ണാടക ഘടകം പുതിയ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം നടത്തിയവര്‍ക്ക് നേരെ മംഗളൂരുവില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസിനെ കര്‍ണാടക ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. നിരപരാധികളെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ അതിക്രമവും വീഴ്ചയും മറയ്ക്കാനാണെന്ന് കോടതി വിമര്‍ശിച്ചു. മുസ്ലിംകളായതുകൊണ്ടും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതുകൊണ്ടുമാണ് 22പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് നിരീക്ഷിച്ച കോടതി, ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com