വെളളിയാഴ്ചകളില്‍ ട്രംപിന്റെ ആയുരാരോഗ്യത്തിന് ഉപവാസം,  പ്രതിമയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥന; 'ദൈവത്തെ' കാണാന്‍ അവസരം ഒരുക്കണം, അഭ്യര്‍ത്ഥനയുമായി 'ട്രംപ് കൃഷ്ണ'

തന്റെ ആരാധനാപാത്രമായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ അവസരം ഒരുക്കി തരണമെന്ന അഭ്യര്‍ത്ഥനയുമായി തെലങ്കാന സ്വദേശി
വെളളിയാഴ്ചകളില്‍ ട്രംപിന്റെ ആയുരാരോഗ്യത്തിന് ഉപവാസം,  പ്രതിമയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥന; 'ദൈവത്തെ' കാണാന്‍ അവസരം ഒരുക്കണം, അഭ്യര്‍ത്ഥനയുമായി 'ട്രംപ് കൃഷ്ണ'

ഹൈദരാബാദ്: തന്റെ ആരാധനാപാത്രമായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ അവസരം ഒരുക്കി തരണമെന്ന അഭ്യര്‍ത്ഥനയുമായി തെലങ്കാന സ്വദേശി.  ട്രംപിന്റെ പ്രതിമ സ്ഥാപിച്ചും പതിവായി ആരാധിച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ച തെലങ്കാന സ്വദേശി ബുസാ കൃഷ്ണയാണ് തന്റെ ദീര്‍ഘകാലമായുളള ആഗ്രഹം പൂര്‍ത്തീകരിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബുസാ കൃഷ്ണയുടെ ആഗ്രഹം. 'എല്ലാ വെളളിയാഴ്ചയും ട്രംപിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉപവസിക്കും.ഏത് ജോലി ആരംഭിക്കുന്നതിന് മുന്‍പ് ട്രംപിന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിക്കും. എനിക്ക് അദ്ദേഹത്തെ കാണണം. എന്റെ ആഗ്രഹം സഫലമാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- ബുസാ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ആരാധകന്‍ എന്നതിലുപരി ഒരു ഭക്തനായാണ് ബുസായെ നാട്ടുകാര്‍ കാണുന്നത്.കഴിഞ്ഞവര്‍ഷം സ്ഥാപിച്ച ആറു അടി നീളമുളള ട്രംപിന്റെ പ്രതിമ ഇതിന്റെ തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. പതിവായി പ്രതിമയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനയും ബുസ നടത്തുന്നുണ്ട്. 'ഞാന്‍ ദൈവത്തെ പോലെയാണ് ട്രംപിനെ കാണുന്നത്. അതുകൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചതും പ്രാര്‍ത്ഥിക്കുന്നതും. ഒരു മാസം കൊണ്ടാണ് പ്രതിമ  നിര്‍മ്മിച്ചത്. 15 തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ പങ്കാളിയായത്.'- ബുസാ കൃഷ്ണ പറയുന്നു.

ട്രംപിന്റെ ആരാധനയെ തുടര്‍ന്ന് നാട്ടുകാര്‍ ഇപ്പോള്‍ ട്രംപ് കൃഷ്ണ എന്നാണ് ബുസയെ വിളിക്കുന്നത്. വീടിന് ട്രംപ് ഹൗസ് എന്നാണ് നാട്ടുകാര്‍ നല്‍കിയിരിക്കുന്ന പേര്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com