'ദുഃഖത്തില്‍ പങ്കുചേരുന്നു'; തിരുപ്പൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
'ദുഃഖത്തില്‍ പങ്കുചേരുന്നു'; തിരുപ്പൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കും. കോയമ്പത്തൂരില്‍ നിന്ന് നാട്ടിലെത്താന്‍ താത്പര്യമുള്ളവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭിച്ച വിവരം അനുസരിച്ച് 18 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് മരിച്ചത്.  രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബംഗലൂരു- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അവിനാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com