വാനര സംഘം ട്രംപിനെ തടയുമോയെന്ന് ഭയം; കുരങ്ങുകളെ കൂട്ടത്തോടെ നാടുകടത്തി അഹമ്മദാബാദ് വിമാനത്താവള അധികൃതര്‍ 

വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രങ്ങളിലെ മരങ്ങളിലാണ് കുരങ്ങുകള്‍ തമ്പടിച്ചിരിക്കുന്നത്. കുരങ്ങ് റണ്‍വേയില്‍ ഇറങ്ങിയാല്‍ പിന്നെ വിമാനത്തിന് ഇറങ്ങാനാവില്ല
വാനര സംഘം ട്രംപിനെ തടയുമോയെന്ന് ഭയം; കുരങ്ങുകളെ കൂട്ടത്തോടെ നാടുകടത്തി അഹമ്മദാബാദ് വിമാനത്താവള അധികൃതര്‍ 

അഹമ്മദാബാദ്: വിമാനത്താവളത്തിന്റെ പരിസരത്ത് കഴിയുന്ന കുരങ്ങുകളെ കെണിവെച്ച് കൂട്ടത്തോടെ പിടികൂടാനുള്ള നടപടിയുമായി അഹമ്മദാബാദ് വിമാനത്താവള അധികൃതര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവ് മുന്‍ നിര്‍ത്തിയാണ് കുരങ്ങുകളെ നാടുകടത്തുന്നത്. 

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് നിരവധി വട്ടം കുരങ്ങുകള്‍ റണ്‍വേയിലേക്ക് എത്താറുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം എത്തുന്ന സമയം വാനര സംഘം തടസവുമായി എത്തുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. 

വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രങ്ങളിലെ മരങ്ങളിലാണ് കുരങ്ങുകള്‍ തമ്പടിച്ചിരിക്കുന്നത്. കുരങ്ങ് റണ്‍വേയില്‍ ഇറങ്ങിയാല്‍ പിന്നെ വിമാനത്തിന് ഇറങ്ങാനാവില്ല. പടക്കം പൊട്ടിച്ചും, സൈറണ്‍ മുഴക്കിയുമെല്ലാം കുരങ്ങുകളെ ഓടിക്കാനുള്ള ശ്രമം പലപ്പോഴും പരാജയപ്പെട്ടു. 

കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുരങ്ങുകള്‍ക്ക് പിറകെ ഓടിയും ഇവയെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ട്രംപ് വരുന്നത് പ്രമാണിച്ച് 50ല്‍ അധികം കുരങ്ങുകളെ പിടികൂടി കിലോമീറ്ററുകള്‍ അപ്പുറമുള്ള വന പ്രദേശത്ത് തുറന്നു വിട്ടു. 

കുരങ്ങുകളെ കൂടാതെ പക്ഷികളും വിമാനത്താവള അധികൃതരെ ഇവിടെ കുഴക്കുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് ഗോ എയര്‍ വിമാനം പറന്നുയരുന്നതിന് ഇടയില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരികെ ഇറക്കി. 2019ല്‍ മാത്രം 37 തവണയാണ് ഇവിടെ പക്ഷികള്‍ വിമാനത്തിലിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com