അത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ആദ്യ നീക്കം; ഇനി പാക് അധീന കശ്മീര്‍ വീണ്ടെടുക്കും: റാം മാധവ്

അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.
അത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ആദ്യ നീക്കം; ഇനി പാക് അധീന കശ്മീര്‍ വീണ്ടെടുക്കും: റാം മാധവ്

ന്യൂഡല്‍ഹി: അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. അടുത്ത നീക്കം പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കലാണെന്നും വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

അഖണ്ഡ ഭാരതമെന്ന ലക്ഷ്യം ഘട്ടം ഘട്ടമായി മാത്രമെ സാക്ഷാത്കരിക്കാന്‍ കഴിയൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യപടി. പാകിസ്ഥാന്‍ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യന്‍ മണ്ണ് വീണ്ടെടുക്കുകയാണ് അടുത്ത നടപടി. ഇതുസംബന്ധിച്ച പ്രമേയം 1994 ല്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്.

21ാം നൂറ്റാണ്ടിലെ ഭാരതം 20ാം നൂറ്റാണ്ടിലേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു 20ാം നൂറ്റാണ്ടിലേത്. എന്നാല്‍ 21ാം നൂറ്റാണ്ട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന യുവാക്കളുടേത് ആയിരിക്കും. ലോകത്തിന്റെ മുന്‍നിരയില്‍ ഇന്ത്യ എത്തുക എന്നത് ഉറപ്പാണെന്നും റാം മാധവ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com