ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 3500 ടണ്ണിലധികം സ്വര്‍ണശേഖരം കണ്ടെത്തി, മൂല്യം 12 ലക്ഷം കോടിയോളം രൂപ 

സോന്‍പഹാഡിയിൽ 2944 ടണ്‍ സ്വര്‍ണശേഖരവും ഹാര്‍ഡിയിൽ 646 ടണ്‍ സ്വര്‍ണശേഖരവും ഉണ്ടെന്നാണ് കരുതുന്നത്
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 3500 ടണ്ണിലധികം സ്വര്‍ണശേഖരം കണ്ടെത്തി, മൂല്യം 12 ലക്ഷം കോടിയോളം രൂപ 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ജില്ലയില്‍ 3500 ടണ്ണിലധികം സ്വര്‍ണശേഖരം കണ്ടെത്തി. സോന്‍പഹാഡിയിൽ 2944 ടണ്‍ സ്വര്‍ണശേഖരവും ഹാര്‍ഡിയിൽ 646 ടണ്‍ സ്വര്‍ണശേഖരവും ഉണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സോന്‍ഭദ്ര സന്ദര്‍ശിച്ച ഏഴംഗസംഘത്തിന്റെ റിപ്പോർട്ട് ഇന്ന് ജിയോളജി അധികൃതർക്ക് കൈമാറും. 

3589 ടൺ സ്വര്‍ണശേഖരം ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം. ഏകദേശം 12 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ് ഇത്. പ്രദേശത്ത് ഉടൻതന്നെ ഖനനം നടത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്തിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ളതിനാൽ ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറയുന്നു.ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ഇവർ പറഞ്ഞു. 

സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഇവിടെ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. കഴിഞ്ഞ 15 ദിവസമായി ഈ പ്രദേശങ്ങളിൽ ഏരിയൽ സർവേ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് സർവേ എന്നാണ് വിവരം. പുതിയ സ്വര്‍ണശേഖരത്തിന്റെ കണ്ടെത്തലോടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com