പാഞ്ഞുപോകുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ മരണത്തെ മുഖാമുഖം കണ്ട് സെക്കന്‍ഡുകള്‍; യുവാവിനെ ട്രെയിന്‍ ഇടിച്ചിട്ടത് ജീവിതത്തിലേക്ക്; വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 43കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പാഞ്ഞുപോകുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ മരണത്തെ മുഖാമുഖം കണ്ട് സെക്കന്‍ഡുകള്‍; യുവാവിനെ ട്രെയിന്‍ ഇടിച്ചിട്ടത് ജീവിതത്തിലേക്ക്; വീഡിയോ

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 43കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പശ്ചിമബംഗാളിലെ മെഡിനിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെളളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഖരഗ്പൂര്‍- അസന്‍സോള്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സുജോയ് ഘോഷ് എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ സുജോയ് ഘോഷിനെയും വലിച്ച് ട്രെയിന്‍ മുന്നോട്ടുപോകുന്നത് കാണാം. പ്ലാറ്റ്‌ഫോമിലൂടെയാണ് യുവാവിനെ അല്‍പ്പദൂരം വലിച്ചു കൊണ്ടുപോയത്. അതിനിടെ തലയും കാലുകളും പലപ്രാവശ്യം ട്രെയിനില്‍ ചെന്ന് ഇടിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ അടിയിലേക്ക് വീഴാതെ പ്ലാറ്റ്‌ഫോമിലൂടെ തന്നെ യുവാവ് നിരങ്ങിനീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന്റെ അടിയിലേക്ക് പോകാതിരുന്നതാണ് രക്ഷയായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായ ഇടപെടല്‍ നടത്തിയതാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ധര്‍മ്മേന്ദ്ര യാദവ് ഓടിച്ചെന്ന് യുവാവിനെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് വലിച്ചിടുകയായിരുന്നു. പിന്നാലെ ട്രെയിനും നില്‍ക്കുന്നത് ദൃശ്യങ്ങള്‍ വ്യക്തമാണ്. സുജോയ് ഘോഷിനെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com