ബാഹുബലിയായി ട്രംപ്, കുതിരപ്പുറത്തേറി വാളേന്തി യുദ്ധം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ്, സഹായിയായി മോദി, ചിരിച്ച് സോഷ്യല്‍മീഡിയ ( വീഡിയോ)

ഇന്ത്യന്‍ സന്ദര്‍ശനത്തിന് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു
ബാഹുബലിയായി ട്രംപ്, കുതിരപ്പുറത്തേറി വാളേന്തി യുദ്ധം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ്, സഹായിയായി മോദി, ചിരിച്ച് സോഷ്യല്‍മീഡിയ ( വീഡിയോ)

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിന് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തെ ആസ്പദമാക്കി എഡിറ്റ് ചെയ്ത വീഡിയോ ആണ് ട്രംപ് പങ്കുവെച്ചത്.

ബാഹുബലിയിലെ നായകനായ പ്രഭാസിന്റെ മുഖത്തിന് പകരം ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്. അജ്ഞാതമായ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡിയോ ട്രംപ് റീട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ എന്റെ മഹാന്മാരായ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ട്രംപ് വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.

'ജിയോ രെ ബാഹുബലി' എന്ന പാട്ടിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപും വീഡിയോയില്‍ ഥാപാത്രമാകുന്നു. രമ്യ കൃഷ്ണന്‍ സിനിമയില്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രത്തിന്റെ മുഖത്തിന് പകരമാണ് മെലാനിയയെ ചേര്‍ത്തിരിക്കുന്നത്. ഇടയ്ക്ക് മോദിയും കഥാപാത്രമാകുന്നു. വിഡിയോയില്‍ ട്രംപ് വാളുകളേന്തി യുദ്ധം ചെയ്യുന്നതും രഥം ഓടിക്കുന്നതും കുതിരപ്പുറത്തിരുന്ന് പൊരുതുന്നതും ഒക്കെ കാണാം.

'ഇന്ത്യയും യുഎസും ഒന്നിച്ചു' എന്ന സന്ദേശത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com