ട്രംപ് പോകുന്നതുവരെ ഞങ്ങള്‍ സംയമനം പാലിക്കും; അതിന് ശേഷം സമരക്കാരെ ഒഴിപ്പിക്കും: ഭീണിയുമായി ബിജെപി നേതാവ് കപില്‍ മിശ്ര

പൗരത്വ നിയഭേദഗതിക്ക് എതിരെ സമരം നടക്കുന്ന ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി പൊലീസിനെ ഭീഷണിപ്പെടുത്തി കപില്‍ മിശ്ര
ട്രംപ് പോകുന്നതുവരെ ഞങ്ങള്‍ സംയമനം പാലിക്കും; അതിന് ശേഷം സമരക്കാരെ ഒഴിപ്പിക്കും: ഭീണിയുമായി ബിജെപി നേതാവ് കപില്‍ മിശ്ര

ന്യൂഡല്‍ഹി: പൗരത്വ നിയഭേദഗതിക്ക് എതിരെ സമരം നടക്കുന്ന ജാഫ്രാബാദിലേയും ചാന്ദ് ബാഗിലേയും റോഡുകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി പൊലീസിനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് കപില്‍ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തീരൂന്നതുവരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമാണ് മിശ്രയുടെ ഭീഷണി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

'പെലീസിന് ഞാന്‍ മൂന്ന് ദിവസം നല്‍കാം. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അവരെ ഒഴിപ്പിക്കും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം ഞങ്ങളോട് അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല'- കപില്‍ മിശ്ര പറഞ്ഞു.

 സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നല്‍കാന്‍ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. പ്രദേശത്തെ ഷഹീന്‍ബാഗാക്കി മാറ്റാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും മിശ്ര പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com