പ്ലസ് ടു പരീക്ഷയില്‍ ബിജെപിയുടെ ചിഹ്നം വരച്ചാല്‍ നാല് മാര്‍ക്ക്; നെഹ്രുവിന്റെ കുറ്റങ്ങള്‍ എഴുതിയാല്‍ അതിനും മാര്‍ക്ക്; അമ്പരന്ന് വിദ്യാര്‍ഥികള്‍

പൊളിറ്റിക്കല്‍ സയന്‍സിന്റെ ചോദ്യപ്പേപ്പറിലാണ് ഈ രണ്ടും ചോദ്യങ്ങളും ഉള്‍പ്പെട്ടത്.
പ്ലസ് ടു പരീക്ഷയില്‍ ബിജെപിയുടെ ചിഹ്നം വരച്ചാല്‍ നാല് മാര്‍ക്ക്; നെഹ്രുവിന്റെ കുറ്റങ്ങള്‍ എഴുതിയാല്‍ അതിനും മാര്‍ക്ക്; അമ്പരന്ന് വിദ്യാര്‍ഥികള്‍

ഗുവഹാത്തി:  മണിപ്പൂര്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ചോദ്യപേപ്പര്‍ കണ്ട് അമ്പരന്ന് വിദ്യാര്‍ഥികള്‍. പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രനിര്‍മ്മാണത്തിനായി സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍  വിശകലനം ചെയ്യാനുമാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.

പൊളിറ്റിക്കല്‍ സയന്‍സിന്റെ ചോദ്യപ്പേപ്പറിലാണ് ഈ രണ്ടും ചോദ്യങ്ങളും ഉള്‍പ്പെട്ടത്. നാല് മാര്‍ക്ക് വീതമുള്ള ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, ഇതിനെതിരെ പലകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പരീക്ഷയില്‍ നെഹ്രുവിനെ കുറിച്ചുള്ള ചോദ്യം ഇങ്ങനെയായിരുന്നു. രാഷ്ട്രനിര്‍മ്മാണത്തിനായി നെഹ്രു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങള്‍ എന്തെല്ലാമാണെന്നായിരുന്നു.

പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദമായതിന് പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് മണിപ്പൂരിലെ ഹയര്‍സെക്കന്ററി കൗണ്‍സിലാണെന്നും വിമര്‍ശനം അവര്‍ക്ക് നേരെ മതിയെന്നും നേതാക്കള്‍ പറയുന്നു.

വിവാദ ചോദ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ മനോഭാവത്തെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവവ് ബുപേന്ദ മൈതേ പറഞ്ഞു. ഇത് ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്‍പ്പിക്കും പ്രധാനമന്ത്രിക്കും നേരെയുള്ള ആക്രമണമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. നെഹ്രുവിനെ കളങ്കപ്പെടുത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം നെഹ്രുവിന്റെ പ്രത്യയശാസ്ത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com