23കാരിയെ ഫ്ലാറ്റ് കാണിക്കാനായി കൂട്ടിക്കൊണ്ടുപോയി; ഡോക്ടർ ബലാത്സം​ഗം ചെയ്തതായി പരാതി; കേസ്

പീഡനത്തിനിരയായ യുവതി ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയാണ്
23കാരിയെ ഫ്ലാറ്റ് കാണിക്കാനായി കൂട്ടിക്കൊണ്ടുപോയി; ഡോക്ടർ ബലാത്സം​ഗം ചെയ്തതായി പരാതി; കേസ്

താനെ: 23കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.താനെ ജില്ലയിലെ ഭിവാണ്ടി നഗരത്തില്‍ ഫെബ്രുവരി 15നായിരുന്നു സംഭവം.

 യുവതിയെ  ഫ്ലാറ്റ് കാണിക്കാമെന്ന് പറഞ്ഞ് ഡോക്ടര്‍ രാംകുമാര്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപക് ഭോയ് പറഞ്ഞു.കല്യാണ്‍ സ്വദേശിയാണ് ഡോക്ടര്‍

പീഡനത്തിനിരയായ യുവതി താനെയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയാണ്. ഡോക്ടര്‍ക്കെതിരെ 376 വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com