അഴിഞ്ഞാടുന്ന അക്രമികള്‍, സഹായിക്കാന്‍ പൊലീസില്ല; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല (വീഡിയോ)

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഡല്‍ഹിയില്‍ കലാപമായി മാറിയിരിക്കുകയാണ്
അഴിഞ്ഞാടുന്ന അക്രമികള്‍, സഹായിക്കാന്‍ പൊലീസില്ല; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല (വീഡിയോ)

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഡല്‍ഹിയില്‍ കലാപമായി മാറിയിരിക്കുകയാണ്. കൂടുതല്‍ ഇടങ്ങളിലേക്ക് അക്രമം വ്യാപിക്കുമ്പോള്‍ മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ അക്രമത്തെ അമര്‍ച്ച ചെയ്യാനോ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

കലാപ ബാധിത മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സംരക്ഷണമൊരുക്കി മനുഷ്യ ചങ്ങല തീര്‍ത്ത കുറച്ചുപേരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ കടന്നുപോകുമ്പോള്‍ ഇവര്‍ റോഡിന് വശത്ത് കൈകള്‍ ചേര്‍ത്തുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ്.

അതേസമയം, കലാപം കൂടുതല്‍ പ്രദേശങ്ങലിലേക്കും വ്യാപിക്കുകയാണ്. ഭജന്‍പുരയിയലും ഗോകുല്‍പുരിയിലും വീണ്ടും കല്ലേറുണ്ടായി. വെടിയേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കല്ലേറ് തുടരുകയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലീസുകാരുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com