'അവര്‍ ഭയപ്പാടിലാണ്', ബാലാക്കോട്ടിലെ തിരിച്ചടിക്ക് ശേഷം ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ല, ഇന്ത്യയുടെ പ്രത്യാക്രമണത്തെ ഭയക്കുന്നു: മുന്‍ വ്യോമസേന മേധാവി

ബാലാക്കോട്ടിലെ ഭീകരക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിന് ശേഷം വലിയതോതിലുളള ഒരു ഭീകരാക്രമണവും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ വ്യോമസേന മേധാവി ബി എസ് ധനോവ
'അവര്‍ ഭയപ്പാടിലാണ്', ബാലാക്കോട്ടിലെ തിരിച്ചടിക്ക് ശേഷം ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ല, ഇന്ത്യയുടെ പ്രത്യാക്രമണത്തെ ഭയക്കുന്നു: മുന്‍ വ്യോമസേന മേധാവി

ന്യൂഡല്‍ഹി:  ബാലാക്കോട്ടിലെ ഭീകരക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിന് ശേഷം വലിയതോതിലുളള ഒരു ഭീകരാക്രമണവും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ വ്യോമസേന മേധാവി ബി എസ് ധനോവ. ബാലാക്കോട്ടില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാക്രമണത്തെ തുടര്‍ന്ന് അവര്‍ ഭയപ്പാടിലാണ്. ഇനി ഒരു ഭീകരാക്രമണം നടത്തിയാല്‍ ബാലാക്കോട്ടിലേതുപോലെയോ അതിനേക്കാള്‍ കൂടുതല്‍ വിനാശകരമായ രീതിയിലോ പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന് അവര്‍ ഭയപ്പെടുന്നതായി ധനോവ പറയുന്നു. ബാലാക്കോട്ട് വ്യോമാക്രമണ സമയത്ത് ധനോവ ആയിരുന്നു വ്യോമസേനയുടെ മേധാവി.

ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയ ബാലാക്കോട്ട് വ്യോമാക്രമണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ പ്രതികരിക്കുകയായിരുന്നു ധനോവ. സേനാ നീക്കത്തില്‍ ഇന്ത്യന്‍ സൈനിക രംഗത്തുണ്ടായ സമൂലമായ മാറ്റത്തിന്റെ തെളിവാണ് ബാലാക്കോട്ട് വ്യോമാക്രമണം. പാകിസ്ഥാനില്‍ കയറി ഇത്തരത്തില്‍ ഒരു പ്രത്യാക്രമണം നടത്തുമെന്ന് മറുവിഭാഗം ഒരിക്കലും കരുതി കാണില്ല. വിജയകരമായാണ് ജയ്ഷ ഇ മുഹമ്മദ് ഭീകരക്യാമ്പ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണം നടന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ സംതൃപ്തി തോന്നുന്നു. ഒരുപാട് കാര്യങ്ങള്‍ പുതിയതായി പഠിക്കാന്‍ സാധിച്ചു. ബാലാക്കോട്ട് സേനാനീക്കത്തിന് ശേഷം ഒരു പാട് പുതിയ കാര്യങ്ങള്‍ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേറാക്രമണത്തില്‍ 40 പേരാണ് വീരമൃത്യു വരിച്ചത്. ഈ സംഭവം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയായിരുന്നു ബാലാക്കോട്ട് വ്യോമാക്രമണം. സെപ്റ്റംബറിലാണ് ധനോവ വ്യോമസേനയില്‍ നിന്ന് വിരമിച്ചത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭീകരാക്രമണ സാധ്യതകള്‍ ഒഴിവാക്കാനായിരുന്നു ബാലാക്കോട്ട് വ്യോമാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com