അശ്ലീല സംഭാഷണങ്ങളെ സ്ഥിരമായി എതിര്‍ത്തു, സഹപാഠികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്തു, ആത്മഹത്യക്ക് പ്രേരിപ്പിച്ചു; 18 കാരന്‍ ജീവനൊടുക്കി

സഹപാഠികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്തതിലുളള മനോവിഷമത്തെ തുടര്‍ന്ന് 18കാരനായ വിദ്യാര്‍ഥിനി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: സഹപാഠികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്തതിലുളള മനോവിഷമത്തെ തുടര്‍ന്ന്് 18കാരനായ വിദ്യാര്‍ഥിനി ജീവനൊടുക്കി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കൂട്ടുകാര്‍ മകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മുബൈയിലെ വസായിലാണ് സംഭവം. വെളളിയാഴ്ച വീട്ടില്‍ വച്ചാണ് 18കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. സഹപാഠികള്‍ ഭീഷണിപ്പെടുത്തുകയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്തതുമാണ് വിദ്യാര്‍ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മാസ് മീഡിയ വിദ്യാര്‍ഥിയായ 18കാരനെ സഹപാഠികള്‍ ചേര്‍ന്ന് രൂപീകരിച്ച നാമുനി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് ബ്ലോക്ക് ചെയ്തത്. 2019ലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പില്‍ പതിവായി മകനെ സഹപാഠികള്‍ കളിയാക്കാറുണ്ടെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ചാറ്റിങ്ങിനിടെ അശ്ലീല സംഭാഷണങ്ങള്‍ കടന്നുകൂടുന്നതിനെ മകന്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായ ഗ്രൂപ്പ് അഡ്മിന്‍ നിരവധി തവണ 18കാരനെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് തന്നെ ഗ്രൂപ്പില്‍ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മകന്‍ വ്യക്തിപരമായി സഹപാഠികള്‍ക്ക് മെസേജ് ചെയ്യുന്നതും പതിവായിരുന്നു. ആത്മഹത്യ ചെയ്യാന്‍ മകനെ സഹപാഠികള്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഇതിനുളള വഴികള്‍ സഹപാഠികള്‍ നിര്‍ദേശിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

മകന്‍ ഒതുങ്ങികൂടുന്ന സ്വഭാവകാരനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ചില പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹപാഠികള്‍ മകന്റെ സഹായം തേടിയിട്ടുണ്ട്. അനിമേഷനിലെ പ്രാവീണ്യം കണക്കിലെടുത്താണ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. ഈസമയത്ത് മകനെ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തിരിച്ചെടുക്കുമായിരുന്നു.എന്നാല്‍ ആവശ്യം കഴിഞ്ഞ് മകനെ വീണ്ടും ഗ്രൂപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്നതും പതിവായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. മരിക്കുന്നതിന് മുന്‍പുളള രണ്ടാഴ്ച മകന്‍ കോളജില്‍ പോയിരുന്നില്ല. പനിയാണെന്നാണ് പറഞ്ഞിരുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com