മരണസര്‍ട്ടിഫിക്കറ്റില്‍ 'നല്ല ഭാവി' നേര്‍ന്ന് ഗ്രാമമുഖ്യന്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തലവനാണ് മരിച്ച വ്യക്തിക്ക് നല്ല ഭാവി നേര്‍ന്നത്.
മരണസര്‍ട്ടിഫിക്കറ്റില്‍ 'നല്ല ഭാവി' നേര്‍ന്ന് ഗ്രാമമുഖ്യന്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ലക്‌നൗ: ജീവിച്ചിരിക്കുന്നവര്‍ക്ക് നല്ല ഭാവി ആശംസിക്കുന്നത് പതിവാണ്. എന്നാല്‍ മരിച്ചവര്‍ക്ക് നല്ല ഭാവി നേരുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഉത്തര്‍പ്രദേശിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.

ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തലവനാണ് മരിച്ച വ്യക്തിക്ക് നല്ല ഭാവി നേര്‍ന്നത്. പ്രായാധിക്യത്താല്‍ മരിച്ച മുതിര്‍ന്ന വ്യക്തിയുടെ പേരിലുളള മരണ സര്‍ട്ടിഫിക്കറ്റിലാണ് ഈ പരാമര്‍ശങ്ങള്‍ കടന്നുകൂടിയത്. മരണ സര്‍ട്ടിഫിക്കറ്റില്‍ ഗ്രാമത്തലവന്‍ നല്ല ഭാവി നേര്‍ന്നത് സോഷ്യല്‍മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്.

ലക്ഷ്മി ശങ്കറിന്റെ പേരിലുളള മരണസര്‍ട്ടിഫിക്കറ്റിനായി മകന്‍  ആണ് ഗ്രാമത്തലവനെ സമീപിച്ചത്. ചില സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ് എന്ന് പറഞ്ഞാണ് മകന്‍ ഗ്രാമത്തലവനെ കണ്ടത്. ഇതനുസരിച്ച് നല്‍കിയ മരണസര്‍ട്ടിഫിക്കറ്റിലെ വരികളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സംഭവം വിവാദമായതോടെ, ഗ്രാമമുഖ്യന്‍ മാപ്പു പറഞ്ഞു. കൂടാതെ പുതിയ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com