സമാധാന ആഹ്വാനവുമായി മോദി; സാഹോദര്യം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥന

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തിയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു
സമാധാന ആഹ്വാനവുമായി മോദി; സാഹോദര്യം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ മരിച്ച സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.

'ഐക്യവും സമാധാനവുമാണ് നമ്മുടെ മുഖമുദ്ര. ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും ഉറപ്പുവരുത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. ശാന്തിയും സമാധാനവും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്'- മോദി ട്വറ്ററില്‍ കുറിച്ചു.

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തിയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പൊലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം ഇരുവിഭാഗങ്ങള്‍ തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com