ആളിപ്പടര്‍ന്ന തീയില്‍ നിന്ന് മുസ്‌ലിം കുടുംബത്തെ രക്ഷിച്ചു; പൊള്ളലേറ്റ് വീട്ടില്‍ കഴിയേണ്ടിവന്നത് ഒരുരാത്രി മുഴുവന്‍, മനുഷ്യത്വത്തിന് കിട്ടിയ 'ശിക്ഷ'

ഗലികള്‍തോറും കയറിയിറങ്ങിയ കലാപകാരികള്‍ വീടുകളും കടകളും വാഹനങ്ങളും കൂട്ടത്തോടെ കത്തിച്ചു
ആളിപ്പടര്‍ന്ന തീയില്‍ നിന്ന് മുസ്‌ലിം കുടുംബത്തെ രക്ഷിച്ചു; പൊള്ളലേറ്റ് വീട്ടില്‍ കഴിയേണ്ടിവന്നത് ഒരുരാത്രി മുഴുവന്‍, മനുഷ്യത്വത്തിന് കിട്ടിയ 'ശിക്ഷ'

രാജ്യ തലസ്ഥാനം കലാപത്തില്‍ കത്തിയപ്പോളുണ്ടായ സംഭവങ്ങളെക്കുറിച്ച് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരന്നത്. ഗലികള്‍തോറും കയറിയിറങ്ങിയ കലാപകാരികള്‍ വീടുകളും കടകളും വാഹനങ്ങളും കൂട്ടത്തോടെ കത്തിച്ചു. 34പേരാണ് അക്രമ സംഭവങ്ങളില്‍ ഇതgവരെ മരിച്ചത്. 

ശിവ് വിഹാറില്‍ അയല്‍ക്കാരായ മുസ്ലിം കുടുംബങ്ങളെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ഹിന്ദു യുവാവിന്റെ ദുരവസ്ഥ കണ്ണു നിറയിക്കുന്നതാണ്. അയല്‍ക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചതിന് പ്രേംകാന്ത് ഭാഗല്‍ എന്നയാള്‍ ഇപ്പോള്‍ ജീവനുമായി മല്ലിടുകയാണ്. കലാപം എപ്പോഴും മുസ്ലിം കുടുംബത്തിന്റെ വീട് കത്തിച്ചത് കണ്ടാണ് പ്രേംകാന്ത് അവിടെ ഓടിയെത്തിയത്. കലാപകാരികള്‍ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇതുകണ്ട പ്രേംകാന്ത് മടിക്കാതെ വീട്ടിലേക്ക് ഓടിക്കയറി ആറുപേരെ രക്ഷിച്ചു.

70 ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ കഴിയേണ്ടി വന്നു. ആറുപേരെയും രക്ഷിച്ച പ്രേകാന്തിന് വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. രാവിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com