'മഹാത്മാ ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെക്കൊപ്പമാണോ എന്ന് തീരുമാനിക്കേണ്ട സമയമായി'; ദേശീയ ഗാനം പാടി കനയ്യ, ഏറ്റുപാടി ജനസാഗരം (വീഡിയോ)

മാഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയമായെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍
'മഹാത്മാ ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെക്കൊപ്പമാണോ എന്ന് തീരുമാനിക്കേണ്ട സമയമായി'; ദേശീയ ഗാനം പാടി കനയ്യ, ഏറ്റുപാടി ജനസാഗരം (വീഡിയോ)

പട്‌ന: മാഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയമായെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ബിഹാറിലെ പട്‌നയില്‍ഗാന്ധി മൈതാനില്‍ 'ജന ഗണ മന റാലി' സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഒരു നേതാവാകാനല്ല ജാഥ നടത്തിയതെന്നും രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ മൈതാനത്തില്‍ മേധാ പട്ക്കര്‍, കണ്ണന്‍ ഗോപിനാഥ്, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങി നിരവധി നേതാക്കള്‍  പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഗോഡ്‌സെയുടെ അനുയായികളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ ഭഗത് സിങിന്റെ ധൈര്യവും അംബേദ്കറിന്റെ സമത്വ ചിന്തയും മഹാത്മാ ഗാന്ധി മുന്നോട്ടുവച്ച ഏകതയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കനയ്യ കുമാര്‍ പാടിക്കൊടുത്ത ദേശീയ ഗാനം പതിനായിരങ്ങള്‍ ഏറ്റുപാടി.

റാലിയില്‍ മേധാ പട്ക്കര്‍ സംസാരിക്കുന്നു

പൗരത്വ നിയമഭേദഗതിക്ക് എതിരെയാണ് കനയ്യ സംസ്ഥാനം മുഴുവന്‍ ചുറ്റിയ ജാഥ നടത്തിയത്. യാത്രക്കിടെ പത്തോളം സ്ഥലങ്ങളില്‍ അദ്ദേഹത്തിനും സംഘത്തിനും നേരെ അക്രമം നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com