ഡല്‍ഹി കലാപം: രാഹുലിനും സോണിയക്കും പ്രിയങ്കക്കും എതിരെ കേസെടുക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി നോട്ടീസയച്ചു

കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു
ഡല്‍ഹി കലാപം: രാഹുലിനും സോണിയക്കും പ്രിയങ്കക്കും എതിരെ കേസെടുക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹിഹൈക്കോടതി നോട്ടീസയച്ചു. ഡല്‍ഹി,കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഡല്‍ഹി പൊലീസിനുമാണ് കോടതി നോട്ടീസയച്ചത്. ഇതടക്കം മൂന്ന് ഹര്‍ജികളിലാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ഒവൈസി സഹോദരങ്ങള്‍, വാരിസ് പത്താന്‍, മനീഷ് സിസോദിയ, അമാനത്തുള്ള ഖാന്‍ എന്നിവര്‍ക്ക് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപിയുടെ അഭിഭാഷക സംഘടനയായ ലോയര്‍ വോയിസ് ഹര്‍ജി നല്‍കിയിരുന്നു. 

പൗരത്വ പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലും കോടതി നോട്ടീസയച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നിലുള്ളവര്‍ക്ക് എതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെട്ട് അജയ് ഗൗതം എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്. 

സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത നടി സ്വര ഭാസ്‌കര്‍. ആര്‍ ജെ സെയെമ, സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ എന്നിവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത് എന്‍ഐഎ അന്വേഷിക്കണമെന്ന് മറ്റൊരു ഹര്‍ജിയും കോടതിക്ക് മുന്നിലെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com