മാപ്പുനല്‍കണം; ട്രയിന്‍ നാല് മണിക്കൂര്‍ വൈകിയതിലുളള ദേഷ്യമെന്ന് യുവാവ്; വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍

യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ ട്രെയിന്‍ വൈകിയതിലുള്ള ദേഷ്യമെന്ന് യുവാവിന്റെ കുറ്റസമ്മതം
മാപ്പുനല്‍കണം; ട്രയിന്‍ നാല് മണിക്കൂര്‍ വൈകിയതിലുളള ദേഷ്യമെന്ന് യുവാവ്; വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍

ന്യൂഡല്‍ഹി: യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ ട്രെയിന്‍ വൈകിയതിലുള്ള ദേഷ്യമെന്ന് യുവാവിന്റെ കുറ്റസമ്മതം. തന്റെ സഹോദരന്‍ സഞ്ചരിച്ച ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയതാണ് ഇത്തരമൊരു സന്ദേശം അയക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. തനിക്ക് ഇന്ത്യാ ഗവണ്‍മെന്റ് മാപ്പുനല്‍കണമെന്നും യുവാവ് ട്വിറ്ററില്‍ കുറിച്ചു.

രാജധാനി എക്‌സ്പ്രസില്‍ ബോംബ് ഉ്‌ണ്ടെന്നായിരുന്നു സജ്ഞീവ് സിങ് ഗുര്‍ജാര്‍ എന്ന യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്കുള്ള ദിബ്രുഗഢ് രാജധാനി(12424) ട്രെയിനില്‍ അഞ്ച് ബോബുകള്‍ ഉണ്ടെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ മന്ത്രി, പിയുഷ് ഗോയല്‍, ഡല്‍ഹി പോലീസ്, ഐആര്‍സിടിസി ഓഫീഷ്യല്‍ എന്നിവയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. 

വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ ദാദ്രിയില്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ ബോംബ് കണ്ടെത്താനായില്ല. സജ്ഞീവിന്റെ ട്വീറ്റിന് ഇന്ത്യന്‍ റെയില്‍വേ സേവ, ആര്‍പിഎഫ് നോര്‍ത്തേണ്‍ റെയില്‍വേ, ആഗ്ര പൊലീസ് സൂപ്രണ്ട് എന്നിവര്‍ പ്രതികരിച്ചിരുന്നു. യാത്രക്കാരെ ട്രയിനില്‍ നിന്ന് ഒഴിപ്പി്ച്ച ശേഷമാണ് ആര്‍ബപിഎഫ് ഉദ്യോഗസ്ഥര്‍ ഏറെ നേരം പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com