വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍


മുംബൈ: വിദ്യാഭ്യാസസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം  സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്ത ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി നവാബ് മാലിക് പറഞ്ഞു. നിലവിലുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ചുശതമാനം സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനം.

സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. തൊഴില്‍മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് അറിയിച്ചു.

കോണ്‍ഗ്രസ് നിയമസഭാംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് സംവരണം വര്‍ധിപ്പിച്ചതിനെ കുറിച്ച് മാലിക് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com