ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിക്കു തെരുവില്‍ മര്‍ദനം, മുടി മുറിച്ചു

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിക്കു തെരുവില്‍ മര്‍ദനം, മുടി മുറിച്ചു
ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിക്കു തെരുവില്‍ മര്‍ദനം, മുടി മുറിച്ചു

ഭോപ്പാല്‍: ഫോണില്‍ ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. മധ്യപ്രദേശിലെ അലിര്‍ജാപുരിലാണ് ബന്ധുക്കള്‍ പരസ്യമായി പെണ്‍കുട്ടിയെ മര്‍ദിച്ചത്. 

ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മുടിയും മുറിച്ചു. 

സംഭവത്തില്‍ കേസെടുത്തതായും ബന്ധുക്കളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ധീരജ് ബാബര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com