അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 09:51 AM  |  

Last Updated: 01st January 2020 09:54 AM  |   A+A-   |  

 

കശ്മീര്‍ : അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്കടുത്ത് നൗഷേര സെക്ടറിലാണ് സംഭവം. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ മേഖലയില്‍ തുടരുകയാണ്.