പുതുവര്‍ഷ ആഘോഷത്തിനിടെ മൂന്നംഗ കുടുംബം കാറിനുളളില്‍ വെടിയേറ്റ് മരിച്ചനിലയില്‍, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 03:43 PM  |  

Last Updated: 01st January 2020 03:43 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഭാര്യയെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരന്‍ അടങ്ങുന്ന മൂന്നംഗ കുടുംബത്തെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാവാത്ത മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശ് മഥുര ജില്ലയില്‍ യമുന എക്‌സ്പ്രസ്‌വേയിലാണ് സംഭവം.  പുതുവര്‍ഷം ആഘോഷിക്കാന്‍ പുറത്തിറങ്ങിയതാണ് കുടുംബമെന്ന് പൊലീസ് പറയുന്നു. ബിസിനസ്സുകാരനെയും ഭാര്യയെയും മകളെയും കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ പരിശോധിക്കുമ്പോള്‍ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കാര്‍ പൊലീസിന്റെ പട്രോളിങ് വാഹനത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  മഥുര രജിസ്റ്റേര്‍ഡ് കാറാണ് ഇതെന്ന് പൊലീസ് പറയുന്നു.