'തൂവാല' തോക്ക് ആക്കി പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച; രണ്ട് മിനിറ്റില്‍ അടിച്ചു മാറ്റിയത് ലക്ഷങ്ങള്‍

ഈ സമയം അവിടെ ഉപഭോക്താക്കളും ജീവനക്കാരുമടക്കം 25ഓളം പേരുണ്ടായിരുന്നു
'തൂവാല' തോക്ക് ആക്കി പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച; രണ്ട് മിനിറ്റില്‍ അടിച്ചു മാറ്റിയത് ലക്ഷങ്ങള്‍

പട്‌ന: പട്ടാപ്പകല്‍, 'തൂവാല' തോക്ക് ആക്കി വന്‍ ബാങ്ക് കവര്‍ച്ച. ബിഹാറിലെ പട്‌നയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഒമ്പതര ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. 

ഉച്ചയ്ക്ക് മൂന്ന് മണി സമയത്താണ് മുഖമൂടി ധരിച്ച് ഒരാള്‍ ബാങ്കില്‍ എത്തുന്നത്. ഈ സമയം അവിടെ ഉപഭോക്താക്കളും ജീവനക്കാരുമടക്കം 25ഓളം പേരുണ്ടായിരുന്നു. 

അതിനിടെ കാഷ്യറുടെ മുന്നിലെത്തിയ ഇയാള്‍ കയ്യില്‍ കെട്ടിയ ടൗവല്‍ തോക്കു പോലെ ചൂണ്ടുകയായിരുന്നു. കട്ടിയുള്ള ടൗവലായതിനാല്‍ അതിന്റെ ഇടയ്ക്ക് തോക്ക് ഉണ്ടായിരുന്നോയെന്ന് കാഷ്യര്‍ക്ക് തിരിച്ചറിയാനില്ല. ടൗവല്‍ തോക്കു പോലെ ചൂണ്ടി ഇയാള്‍ പണം ആവശ്യപ്പെട്ടു. 

കാഷ്യര്‍ ഭയന്നുവെന്ന് മനസിലാക്കി ഉടന്‍ തന്നെ ഒമ്പതര ലക്ഷം രൂപ കൈയില്‍ കരുതിയ ബാഗിലാക്കി രക്ഷപെടുകയായിരുന്നു. പൊലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ട് കൈകൊണ്ടും നോട്ട് വാരിയെടുക്കുന്ന കള്ളന്റെ ദൃശ്യമാണ് കണ്ടത്. തോക്ക് കൈയില്‍ കരുതിയതിന്റെ ലക്ഷണങ്ങളില്ലായിരുന്നു. 

നാട്ടുകാരനായ വ്യക്തി തന്നെയായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. രണ്ട് മിനിറ്റിനുള്ളില്‍ കവര്‍ച്ച നടത്തി കള്ളന്‍ ബാങ്കില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പാട്‌ന നഗരത്തില്‍ 14 കവര്‍ച്ചകളാണ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com