പുതുവർഷത്തിൽ ഇരുട്ടടി; തീവണ്ടിയാത്രാ നിരക്ക് കൂട്ടി 

ഇന്നുമുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക്
പുതുവർഷത്തിൽ ഇരുട്ടടി; തീവണ്ടിയാത്രാ നിരക്ക് കൂട്ടി 

ന്യൂഡൽഹി: ഇന്നുമുതൽ തീവണ്ടിയാത്രാ നിരക്ക് കൂട്ടി. സബേർബൻ ട്രെയിനുകളൊഴികെ എല്ലാ ട്രെയിനുകളിലും നിരക്കുവർദ്ധന ബാധകമാകും. ഇന്നുമുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക്. 

ഓർഡിനറി നോൺ-എ സി ക്ലാസുകളിൽ കിലോമീറ്ററിന് ഒരു പൈസയും, മെയിൽ/എക്സ്പ്രസ് നോൺ എ സി ക്ലാസുകൾക്ക് രണ്ടുപൈസയും, എ സി ക്ലാസുകൾക്ക് നാലു പൈസയും വീതമാണ് വർധിപ്പിച്ചത്. ചരക്കുകൂലിയിൽ മാറ്റം വരുത്തിയിട്ടില്ല. 

സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല. റിസർവേഷൻ ഫീ, സൂപ്പർഫാസ്റ്റ് ചാർജ് എന്നിവയിലും മാറ്റമില്ല. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളും നിരക്ക് വർധനയുടെ പരിധിയിൽ വരും.

രാജധാനി, ശതാബ്ദി തീവണ്ടികളിൽ എ സി കോച്ചുകൾ മാത്രമായതിനാൽ കിലോമീറ്ററിനു നാല് പൈസ വീതം നിരക്ക് വർധനയുണ്ടാകും. തുരന്തോയിൽ എ സി യും നോൺ എ സി കോച്ചുകളും ഉള്ളതിനാൽ യഥാക്രമം നാല്, രണ്ട് പൈസവീതം നിരക്ക് വർധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com