പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കേന്ദ്രത്തിന് ഡിജിപിയുടെ കത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത്
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കേന്ദ്രത്തിന് ഡിജിപിയുടെ കത്ത്

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത്. ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. പൗരത്വ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

പ്രതിഷേധങ്ങളുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തിയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി കേന്ദ്രത്തിന് കത്തയച്ചത്.

കാണ്‍പൂരിലെ ആക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് യുപി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ പറഞ്ഞിരുന്നു. ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. യുപിയിലെ പ്രതിഷേധങ്ങളില്‍ 20ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുപി പോലീസ് ഉന്നയിച്ച സമാനമായ ആവശ്യം കര്‍ണാടക സര്‍ക്കാരും ഉയര്‍ത്തിയിരുന്നു. മംഗളൂരുവില്‍ ഉള്‍പ്പെടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com