ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ; അഹമ്മദ് ഫയസിന്റെ കവിത ഹിന്ദു വിരുദ്ധമെന്നു പരാതി, പരിശോധിക്കാന്‍ ഐഐടി സമിതി

ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ; അഹമ്മദ് ഫയസിന്റെ കവിത ഹിന്ദു വിരുദ്ധമെന്നു പരാതി, പരിശോധിക്കാന്‍ ഐഐടി സമിതി
ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ; അഹമ്മദ് ഫയസിന്റെ കവിത ഹിന്ദു വിരുദ്ധമെന്നു പരാതി, പരിശോധിക്കാന്‍ ഐഐടി സമിതി

കാണ്‍പുര്‍: പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ എന്ന കവിത ഹിന്ദു വിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ കാണ്‍പുര്‍ ഐഐടി സമിതിയെ നിയോഗിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ ഈ ഗാനം ആലപിച്ചെന്നും ഇതു ഹിന്ദു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒരു അധ്യാപകന്‍ നല്‍കിയ പരാതിയിലാണ് സമിതി രൂപീകരണം.

സിംഹാസനങ്ങള്‍ ഇല്ലാതാവുമ്പോള്‍ അല്ലാഹുവിന്റെ നാം മാത്രം ശേഷിക്കും എന്ന അവസാന വരി ചൂണ്ടിക്കാട്ടി, ഇതു ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഫാക്കല്‍റ്റി അംഗത്തിന്റെ പരാതി. സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ ഈ ഗാനം പാടിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണോ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്, സാമൂഹ്യമാധ്യമങ്ങളില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ, ഫയസിന്റെ കവിത ഹിന്ദു വിരുദ്ധമാണോ എന്നീ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.

പാകിസ്ഥാനിലെ സിയാ ഉള്‍ ഹഖിന്റെ പട്ടാള ഭരണത്തിനെതിരെ 1979ല്‍ എഴുതപ്പെട്ടതാണ് ഫയസ് അഹമ്മദ് ഫയസിന്റെ കവിത. പിന്നീട് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങളില്‍ പലയിടത്തും ഉപയോഗിക്കപ്പെട്ടതാണ് ഹം ദേഖേംഗെ, ഹം ഭി ദേഖേംഗെ എന്നു തുടങ്ങുന്ന കവിത. ഇതു ഹിന്ദു വിരുദ്ധമാണെന്ന് ആക്ഷേപം ഉയരുന്നത് ആദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com