ഹെൽമറ്റില്ലാതെ പ്രിയങ്കയുടെ സ്കൂട്ടർ യാത്ര: 6100 രൂപ പിഴയടയ്ക്കാൻ കോൺ​ഗ്രസിന്റെ പിരിവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 08:09 AM  |  

Last Updated: 02nd January 2020 08:09 AM  |   A+A-   |  

priyanka_gandhi

 

ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഹെൽമെറ്റില്ലാതെ സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്രചെയ്തതിന്റെ ‌പിഴയടയ്ക്കാനുള്ള പണം പാർട്ടി പ്രവർത്തകരിൽനിന്ന് പിരിച്ചു. പൗരത്വനിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ് ആർ‌ ദാരാപുരിയുടെ ഉത്തർപ്രദേശിലെ വീട്ടിലേക്കു പോകുമ്പോഴാണ് പിഴ ലഭിച്ചത്.

ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങൾ ലംഘിച്ചതിനുമായാണ്‌ 6100 രൂപ യു പി സർക്കാർ പിഴയിട്ടത്.പ്രാദേശികനേതാവായ ധീരജ് ഗുർജർ ഓടിച്ച സ്കൂട്ടറിന്റെ പിൻസീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്. രാജ്ദീപ് സിങ് എന്നയാളുടേതായിരുന്നു തുക. പിഴ അടയ്ക്കാൻ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തുക താൻ സ്വയം അടയ്ക്കുമെന്ന് രാജ്ദീപ് സിങ് പറഞ്ഞിരുന്നു. 

വഴിയിൽ വച്ചാണ് പ്രിയങ്കയെയും ധീരജിനെയും ഞാന്‍ കണ്ടത്. ധീരജാണ് എന്നോട് സ്കൂട്ടർ തരുമോ എന്ന് ചോദിച്ചത്. പ്രിയങ്കയ്ക്കു വേണ്ടിയായത് കൊണ്ട് ഞാൻ കൊടുത്തു. ഡിസംബർ 29–ന് എനിക്ക് പിഴ അടയ്ക്കാൻ നോട്ടീസ് കിട്ടി. 6,300 രൂപയാണ് തുക. ഞാൻ അത് സ്വയം അടയ്ക്കും. പ്രിയങ്കയിൽ നിന്നോ കോൺഗ്രസിൽ നിന്നോ എനിക്കത് വാങ്ങാൻ കഴിയില്ല, സിങ് പറഞ്ഞു.